73,024 പുതിയ മുൻഗണനാ കാർഡ്; ആഗസ്റ്റ് മുതൽ സൗജന്യറേഷനെന്നും മന്ത്രി അനൂപ് ജേക്കബ്

73,024 പുതിയ മുൻഗണനാ കാർഡ്; ആഗസ്റ്റ് മുതൽ സൗജന്യറേഷനെന്നും മന്ത്രി അനൂപ് ജേക്കബ്
Jul 27, 2026 11:13 AM | By PointViews Editor

യുഡിഎഫ് സർക്കാരിൻ്റെ നൂറുദിന കർമ്മപരിപാടി വിജയിക്കുകയാണ്.സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളിൽ ആദ്യ ലക്ഷ്യത്തിൽ റെക്കോർഡ് നേട്ടവുമായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്. അരലക്ഷം മുൻഗണന റേഷൻകാർഡുകൾ നൽകുന്ന പദ്ധതിയാണു റെക്കോഡ് ലക്ഷ്യം നേടിയത്. അരലക്ഷം കാർഡുകൾ നൽകാനാണു ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷകൾ അംഗീകരിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. 76,338 അപേക്ഷകളാണു ലഭിച്ചത്. അതിൽ 1353 അപേക്ഷകൾ മതിയായ രേഖകൾ ഹാജരാക്കാൻ തിരിച്ചുനൽകി. 2011 എണ്ണം നിരസിച്ചു. പുതിയ 73,024 മുൻഗണനാ കാർഡുകാർക്കും അടുത്തമാസം മൂന്ന് മുതൽ സൗജന്യ റേഷൻ നൽകിത്തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു.

4068 കിലോലിറ്റർ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്. അടുത്തമാസം ഒന്നാം തിയതിമുതൽ എല്ലാ റേഷൻ കടകളിലും മണ്ണെണ്ണ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദ്ദേശം നൽകി. റേഷൻ വാതിൽപ്പടി ലോറിക്കാരുമായി കരാർ പുതുക്കൽ പരിഗണനയിലുണ്ട്. അവർക്കു നൽകാനുള്ള കുടിശിക വൈകാതെ തീർക്കും. സെപ്റ്റംബറിൽ പുതിയ ടെണ്ടർ ആലോചിക്കും.വിതരണത്തിനായി സ്‌പെഷ്യൽ അരി അടുത്തമാസം പത്തിനകം റേഷൻ കടകളിലേയ്ക്ക് നൽകും. ഓണക്കാലത്ത് സുഗമമായി പൊതുവിതരണം ഉറപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർ ഇക്കാലത്ത് അവധിയെടുക്കാതെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

73,024 new priority cards; free ration from August, says Minister Anoop Jacob

Related Stories
സംസ്കാരവും രാജ്യത്തിൻ്റെ വളർച്ചയും കൃസ്ത്യൻ സഭകളുടെ സംഭാവനയെന്ന് ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ

Jul 27, 2026 01:56 PM

സംസ്കാരവും രാജ്യത്തിൻ്റെ വളർച്ചയും കൃസ്ത്യൻ സഭകളുടെ സംഭാവനയെന്ന് ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ

സംസ്കാരവും രാജ്യത്തിൻ്റെ വളർച്ചയും കൃസ്ത്യൻ സഭകളുടെ സംഭാവനയെന്ന് ഓൾ ഇന്ത്യാ കാത്തലിക്...

Read More >>
മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ മെമ്പർഷിപ് ക്യാംപയിൻ കണിച്ചാറിൽ നടത്തി.

Jul 26, 2026 10:29 PM

മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ മെമ്പർഷിപ് ക്യാംപയിൻ കണിച്ചാറിൽ നടത്തി.

മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ മെമ്പർഷിപ് ക്യാംപയിൻ കണിച്ചാറിൽ...

Read More >>
വസ്തുത വിരുദ്ധത പറയരുതെന്ന് കണിച്ചാർ പഞ്ചായത്തിനോട് മുൻ പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ.

Jul 26, 2026 02:16 PM

വസ്തുത വിരുദ്ധത പറയരുതെന്ന് കണിച്ചാർ പഞ്ചായത്തിനോട് മുൻ പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ.

വസ്തുത വിരുദ്ധത പറയരുതെന്ന് കണിച്ചാർ പഞ്ചായത്തിനോട് മുൻ പ്രസിഡൻ്റ് ആൻ്റണി...

Read More >>
ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി കണിച്ചാർ പഞ്ചായത്ത് പൊലീസ് സ്റ്റേഷനിൽ

Jul 25, 2026 03:11 PM

ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി കണിച്ചാർ പഞ്ചായത്ത് പൊലീസ് സ്റ്റേഷനിൽ

ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി...

Read More >>
നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ !

Jul 24, 2026 09:29 AM

നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ !

നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ...

Read More >>
ധർമേന്ദ്ര പ്രധാൻ അഥവാ അധർമേന്ദ്ര പ്രഥമൻ. ആദർശക്കള്ളൻ

Jul 24, 2026 06:17 AM

ധർമേന്ദ്ര പ്രധാൻ അഥവാ അധർമേന്ദ്ര പ്രഥമൻ. ആദർശക്കള്ളൻ

ധർമേന്ദ്ര പ്രധാൻ അഥവാ അധർമേന്ദ്ര പ്രഥമൻ....

Read More >>
Top Stories